Admission to Newly Sanctioned ‘MA Arabic Language and Literature’

മലപ്പുറം ഗവൺമെന്റ് കോളേജിൽ പുതുതായി അനുവദിച്ച M.A. Arabic Language and Literature കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ആകെ സീറ്റുകൾ: 15
പ്രവേശന നടപടികളുടെ സമയക്രമം:
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 06.11.2026 (വെള്ളിയാഴ്ച, ഉച്ചയ്ക്ക് 12 മണി).
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം: 06.11.2026 (വെള്ളിയാഴ്ച, വൈകിട്ട് 4 മണി).
അഡ്മിഷൻ: 07.11.2026 (ശനിയാഴ്ച) 9.30 AM.
ക്ലാസുകൾ ആരംഭിക്കുന്നത്: 09.11.2026 (തിങ്കളാഴ്ച).
താൽപര്യമുള്ള വിദ്യാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഇതോടൊപ്പമുള്ള QR Code സ്കാൻ ചെയ്തോ, കോളേജ് വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമർപ്പിക്കുകയും, അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യത സർട്ടിഫിക്കറ്റ് കോപ്പിയും കോളേജ് ഓഫീസിൽ സമർപ്പിക്കുകയും ചെയ്യണം.

അഡ്മിഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പമുള്ള QR Code സ്കാൻ ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

📑 അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ
- ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്.
- SSLC സർട്ടിഫിക്കറ്റ് (ഒറിജിനൽ).
- യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് / ഗ്രേഡ് കാർഡ്.
- TC, Conduct Certificate.
- പാസ്പോർട്ട് സൈസ് ഫോട്ടോയുടെ 2 കോപ്പികൾ.
- വരുമാന സർട്ടിഫിക്കറ്റ് (കാലാവധി: 1 വർഷം).
- നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (OBC/Muslim/ETB വിഭാഗക്കാർക്ക് – കാലാവധി: 1 വർഷം).
- ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗക്കാർക്ക് – കാലാവധി: 3 വർഷം).
- EWS സർട്ടിഫിക്കറ്റ് (കാലാവധി: 1 വർഷം).
- NCC/NSS/കലോത്സവം തുടങ്ങിയവയുടെ ബോണസ് മാർക്കിന് അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
- SSLC, UG യോഗ്യതാ സർട്ടിഫിക്കറ്റ്, ബോണസ് മാർക്ക് അവകാശപ്പെടുന്നതിനുള്ള മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (ഓരോന്നിന്റെയും 1 കോപ്പി)
📞 അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
അഡ്മിഷൻ കോർഡിനേറ്റർ: ഡോ. അബ്ദുൽ ഹമീദ് പി. കെ.
ഫോൺ: 9946700730
